അബുദാബിയില്‍ ഹെവി വാഹനങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

01:30 PM Mar 01, 2025 | Suchithra Sivadas

റമദാന്‍ ആരംഭിക്കുന്നതിനോടനുബന്ധിച്ച് അബുദാബിയില്‍ ഹെവി വാഹനങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അബുദാബി മൊബിലിറ്റി. ചരക്ക് ട്രക്കുകള്‍, ടാങ്കറുകള്‍, നിര്‍മാണ പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ എന്നിവയുള്‍പ്പടെയുള്ള ഹെവി വാഹനങ്ങളുടെ ഗതാഗത സമയത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. 

തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 8 മണി മുതല്‍ 10 മണി വരെയും ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകിട്ട് 4 മണി വരെയുമാണ് ഹെവി വാഹനങ്ങള്‍ക്ക് നഗരത്തിലെ റോഡുകളില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ചകളില്‍ മറ്റ് പ്രവൃത്തി ദിവസങ്ങളിലെ പോലെയുള്ള സമയങ്ങളിലും അധികമായി വൈകുന്നേരം 8 മണി മുതല്‍ രാത്രി 1 മണി വരെയും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.