ആഭ്യന്തര കുറ്റവാളി ഇനി ഒ.ടി.ടിയിൽ കാണാം

06:39 PM Oct 18, 2025 | Neha Nair

ആസിഫ് അലി നായകനായെത്തിയ ചിത്രമാണ് 'ആഭ്യന്തര കുറ്റവാളി'. ജൂൺ ആറിനാണ് സിനിമ തിയറ്ററുകളിൽ എത്തിയത്. നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാം നിർമിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. തിയറ്റർ റിലീസ് ചെയ്ത് നാല് മാസങ്ങൾക്ക് ശേഷമാണ് ചിത്രം ഒ.ടി.ടിയിൽ എത്തിയത്. ഒക്ടോബർ 17 മുതൽ സീ5ൽ ചിത്രം  റിലീസായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യുന്നു.

തുളസി, ശ്രേയ രുക്മിണി എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിൽ ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, നീരജ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജ ദാസ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.