കുമ്ബളയില്‍ വച്ച് തിരുവനന്തപുരം സെൻട്രല്‍ എക്സ്പ്രസില്‍ കയറുന്നതിനിടെ താഴേയ്ക്ക് വീണ രാജശേഖരന്‍റെ കൈ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങുകയായിരുന്നു. സമീപത്തുണ്ടായിരുന്നു ഉടൻ തന്നെ പിടിച്ച് കയറ്റിയെങ്കിലും കൈ അറ്റു പോവുകയായിരുന്നു. നിലവില്‍ ഇയാള്‍ ചികിത്സയിലാണ്
കാസര്‍ഗോഡ് ഓടുന്ന ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെ അപകടം; റെയില്‍വേ ഉദ്യോഗസ്ഥന്‍റെ കൈ അറ്റു
11:47 AM Dec 13, 2025
| Renjini kannur
കാസര്‍ഗോഡ്: കുമ്ബളയില്‍ ഓടുന്ന ട്രെയിനില്‍ കയറുന്നതിനിടെ താഴെ വീണ റെയില്‍വേ ഉദ്യോഗസ്ഥന്‍റെ കൈ അറ്റു. തമിഴ്നാട് തിരുനെല്‍വേലി സ്വദേശി രാജശേഖരനാണ് (36) അപകടത്തില്‍പെട്ടത്.വലതുകൈയാണ് അറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു അപകടം.