+

കര്‍ണാടകയില്‍ ട്രെയിനില്‍ ചാടി കയറാൻ ശ്രമിക്കുന്നതിനിടെ അപകടം; യുവാവിന്റെ കൈ റെയില്‍വേ ട്രാക്കില്‍ അറ്റുവീണു

കർണാടകയില്‍ ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെ അപകടം. യാത്രക്കാരന്റെ കൈ അറ്റ് റെയില്‍വേ ട്രാക്കില്‍ വീണു.ഇന്നലെയായിരുന്നു സംഭവം. ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ബെംഗളൂരു: കർണാടകയില്‍ ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെ അപകടം. യാത്രക്കാരന്റെ കൈ അറ്റ് റെയില്‍വേ ട്രാക്കില്‍ വീണു.ഇന്നലെയായിരുന്നു സംഭവം. ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബംഗാർപേട്ടില്‍ ട്രെയിൻ എത്തിയപ്പോളാണ് യുവാവ് ചാടി ട്രെയിനില്‍ കയറാൻ ശ്രമിച്ചത്. ചിക്കഹൊസഹള്ളി സ്വദേശി സന്ദീപിനാണ് (26) ഇടംകൈ നഷ്ടപ്പെട്ടത്.

ബംഗാ‍ർപേട്ടില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്നു സന്ദീപ്. കൈ അറ്റു തൂങ്ങുകയും തുടർന്ന് റെയില്‍വേ ട്രാക്കില്‍ വീഴുകയുമായിരുന്നു. ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെ കംപാർട്ട്മെന്റിന്റെ ഭാഗം സന്ദീപിന്റെ കയ്യില്‍ ഇടിക്കുകയായിരുന്നു. തുടർന്നാണ് അപകടം. കൈയുടെ പകുതിയോളം അറ്റു പോയ നിലയിലാണ്. സംഭവത്തെ തുടർന്ന് സന്ദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ തുടരുകയാണ്.

facebook twitter