പയ്യാവൂർ :കണ്ണൂർ ജില്ലയുടെ മലയോര വിനോദ സഞ്ചാര കേന്ദ്രമായകാഞ്ഞിരക്കൊല്ലിയിൽ ബൈക്കിലെത്തി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിനായി പയ്യാവൂർ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി.കൊല നടത്തിയ ശേഷം ബൈക്കിൽരക്ഷപ്പെട്ട പ്രതികളെ ഉടൻ പിടികൂടുമെന്ന് പയ്യാവൂർ പൊലിസ് അറിയിച്ചു. കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം.ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്കാണ് അജ്ഞാതസംഘം കാഞ്ഞിരക്കൊല്ലി ആമിനപ്പാലത്തെ വീട്ടിലെത്തി മഠത്തേടത്ത് വീട്ടിൽ നിധീഷ്ബാബുവിനെ(38)വെട്ടിക്കൊലപ്പെടുത്തിയത്.
ഭർത്താവിനെ അക്രമിക്കുന്നത് തടയാൻ ചെന്ന ഭാര്യ ശ്രുതിയുടെ(28)കൈയിൽ വെട്ടിപ്പരിക്കേൽപ്പിച്ചിട്ടുണ്ട്.ഇവർ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.തലയുടെ പിൻഭാഗത്ത് കത്തികൊണ്ട് വെട്ടിയതാണ് നിധീഷിൻ്റെ മരണത്തിന് ഇടയാക്കിയതെന്നാണ് സൂചന.കൊല്ലപ്പണിക്കാരനായ നിധീഷ് ആലയിൽ പണിതീർത്തുവെച്ച കത്തിഉപയോഗിച്ചാണ് കൊല നടത്തിയതെന്നാണ് വിവരം.
പ്രതികൾ പോലീസിന്റെ വലയിലാതായും വിവരമുണ്ട്.പയ്യാവൂർ ഇൻസ്‌പെക്ടർ ട്വിങ്കിൾ ശശിയാണ് കേസന്വേഷിക്കുന്നത്. കണ്ണൂർ റൂറൽ എസ്.പിയുൾപ്പെടെ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പയ്യാവൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.