+

ഫറോക്കില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി

അസം സ്വദേശിയായ പ്രസണ്‍ ജിത്ത് ആണ് ഫറോക്ക് സ്‌കൂളിന് സമീപത്ത് നിന്ന് പൊലീസിന്റെ പിടിയിലായത്.

സ്‌കൂള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ഫറോക്ക് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടി. അസം സ്വദേശിയായ പ്രസണ്‍ ജിത്ത് ആണ് ഫറോക്ക് സ്‌കൂളിന് സമീപത്ത് നിന്ന് പൊലീസിന്റെ പിടിയിലായത്.


കയ്യില്‍ വിലങ്ങണിയിച്ച് ബെഞ്ചില്‍ ഇരുത്തിയ പ്രസണ്‍ ജിത്ത് പൊലീസിന്റെ ശ്രദ്ധ മാറിയപ്പോള്‍ പിന്‍വാതില്‍ വഴി രക്ഷപ്പെടുകയായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിനിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലാണ് ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തത്.

facebook twitter