+

പഴനിയിൽ മകളെ കൊന്ന് പുതിയ സാരിയുടുപ്പിച്ച് കിടത്തി;അച്ഛൻ തൂങ്ങിമരിച്ചു

കണക്കംപട്ടിയിലുള്ള വീട്ടിൽ അച്ഛനും മകളും മരിച്ചനിലയിൽ . തൊഴിലാളിയായ പഴനിയപ്പൻ (55), മകൾ ധനലക്ഷ്മി എന്നിവരാണ് മരിച്ചത്. മകളെ കൊന്നശേഷം പഴനിയപ്പൻ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.

പഴനി: കണക്കംപട്ടിയിലുള്ള വീട്ടിൽ അച്ഛനും മകളും മരിച്ചനിലയിൽ . തൊഴിലാളിയായ പഴനിയപ്പൻ (55), മകൾ ധനലക്ഷ്മി എന്നിവരാണ് മരിച്ചത്. മകളെ കൊന്നശേഷം പഴനിയപ്പൻ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.

കെട്ടിടനിർമ്മാണത്തൊഴിലാളിയായ പഴനിയപ്പന് ഭാര്യയും മൂന്നു മക്കളുമാണുള്ളത്. കഴിഞ്ഞദിവസം പഴനിയപ്പന്റെ ഭാര്യയും മറ്റു മക്കളും തിരുച്ചന്തൂർ ക്ഷേത്രത്തിലേക്ക് പോയിരുന്നു. വീട്ടിൽ പഴനിയപ്പനും ധനലക്ഷ്മിയും മാത്രമാണ് ഉണ്ടായിരുന്നത്. പഴനിയപ്പനെ ഫോണിൽ വിളിച്ചപ്പോൾ എടുക്കാത്തതിനെത്തുടർന്ന് ഭാര്യ വിജയ ബന്ധുക്കളെ അറിയിച്ചു.

ബന്ധുക്കൾ വീട്ടിൽ വന്നപ്പോൾ പൂട്ടിയനിലയിലായിരുന്നു. ഉടനെ ആയ്ക്കുടി പോലീസിൽ അറിയിച്ചു. പോലീസെത്തി പരിശോധിച്ചപ്പോൾ പഴനിയപ്പനെ തൂങ്ങിമരിച്ചനിലയിലും ധനലക്ഷ്മിയെ മരിച്ചുകിടക്കുന്നതുമാണ് കണ്ടത്.

ധനലക്ഷ്മിയെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയശേഷം അതേ കയറിൽ പഴനിയപ്പൻ തൂങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ധനലക്ഷ്മിയുടെ മൃതദേഹത്തിന് മരണാനന്തരച്ചടങ്ങുകൾ ചെയ്യുന്നപോലെ പുതിയ സാരി ധരിപ്പിച്ച് നെറ്റിയിൽ ചന്ദനം പുരട്ടിയിരുന്നതായി പോലീസ് പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

facebook twitter