കുറുമാത്തൂർ: യാത്രക്കാരുടെ ജീവൻ പന്താടുന്ന വിധത്തിൽ അമിതവേഗതയില്‍ ബസ് ഓടിച്ച ഡ്രൈവർക്കെതിരെ പൊലിസ് കേസെടുത്തു.
ചെമ്പന്തൊട്ടി-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എല്‍-113 യു 5868 അന്നാമേരി ബസ് ഡ്രൈവര്‍ ചെമ്പന്തൊട്ടി കൊക്കായിയിലെ വിലങ്ങുപാറ വീട്ടില്‍ മനു ജോസഫിന്റെ(43)പേരിലാണ് കേസെടുത്തത്.
ഇന്ന് രാവിലെ 9.47 ന് കുറുമാത്തൂര്‍ സ്‌ക്കൂളിന് സമീപം സംസ്ഥാനപാതയില്‍ തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശന്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് മനുഷ്യജീവന് അപകടം വരുത്തുന്നവിധത്തില്‍ അശ്രദ്ധയിലും ബസ് ഓടിച്ചുവരുന്നത് ശ്രദ്ധയില്‍പെട്ടത് ഇതേ തുടർന്ന് പൊലിസ് തടയുകയായിരുന്നു.