+

കോഴിക്കോട് ബൈപ്പാസിലെ ടോൾപ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് ടോളിൽ ഇളവ്, പ്രത്യേക പാസ് അനുവദിക്കും

കോഴിക്കോട് ബൈപ്പാസിലെ ടോൾപ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് ടോളിൽ ഇളവ്. ഇവർക്കായി ദേശീയപാത അതോറിറ്റി പ്രതിമാസം 300 രൂപയുടെ പാസ് അനുവദിക്കും. ഇതുപയോഗിച്ച് ഒരുമാസം എത്രതവണയും യാത്രചെയ്യാം.

കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിലെ ടോൾപ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് ടോളിൽ ഇളവ്. ഇവർക്കായി ദേശീയപാത അതോറിറ്റി പ്രതിമാസം 300 രൂപയുടെ പാസ് അനുവദിക്കും. ഇതുപയോഗിച്ച് ഒരുമാസം എത്രതവണയും യാത്രചെയ്യാം.

ഈ പാസുള്ളവർക്കും ഫാസ്ടാഗ് ഉപയോഗിക്കാമെങ്കിലും പാസിൽനിന്ന് മാത്രമേ തുക പിടിക്കൂ. ഇരുചക്ര- മുച്ചക്രവാഹനങ്ങൾക്ക് ടോളില്ലാതെ യാത്രചെയ്യാം. ഈ മാസം 30-ന് രാമനാട്ടുകരമുതൽ വെങ്ങളംവരെയുള്ള കോഴിക്കോട് ബൈപ്പാസിന്റെ പ്രവൃത്തി പൂർത്തിയാക്കി പൂർണമായി തുറന്നുകൊടുക്കും. സെപ്റ്റംബർ മുതലാണ് ടോൾപിരിവ് തുടങ്ങുക. പന്തീരാങ്കാവിൽ കൂടത്തുംപാറയിൽ രണ്ടുഭാഗത്തായാണ് ടോൾപ്ലാസ നിർമിച്ചത്. രണ്ടിടത്തുമായി അഞ്ചുവീതം ട്രാക്കുകളുണ്ട്. അതുകൊണ്ട് തിരക്ക് നിയന്ത്രിക്കാൻ കഴിയും.

facebook twitter