+

ചിക്കന്‍ ഇല്ലാതെ ഒരു ചിക്കന്‍ റോസ്റ്റ് തയ്യാറാക്കിയാലോ ?

സോയ ചങ്‌സ് – 150 ഗ്രാം സവാള – 2 എണ്ണം ഇഞ്ചി – 1 ടേബിള്‍സ്പൂണ്‍ വെളുത്തുള്ളി – 1 ടേബിള്‍സ്പൂണ്‍


ചേരുവകള്‍

സോയ ചങ്‌സ് – 150 ഗ്രാം

സവാള – 2 എണ്ണം

ഇഞ്ചി – 1 ടേബിള്‍സ്പൂണ്‍

വെളുത്തുള്ളി – 1 ടേബിള്‍സ്പൂണ്‍

പച്ചമുളക് – 3 എണ്ണം

തക്കാളി – 1 എണ്ണം

തേങ്ങാക്കൊത്ത് – ആവശ്യത്തിന്

മഞ്ഞള്‍പ്പൊടി – ½ ടീസ്പൂണ്‍

മല്ലിപ്പൊടി – 1 ടീസ്പൂണ്‍

മുളകുപൊടി – 1 ½ ടീസ്പൂണ്‍

കാശ്മീരി മുളകുപൊടി – 1 ടീസ്പൂണ്‍

കുരുമുളക് പൊടി – ½ ടീസ്പൂണ്‍

ഗരം മസാല – ½ ടീസ്പൂണ്‍

ചൂട് വെള്ളം – ½ കപ്പ്

കറി വേപ്പില

ഉപ്പ്

വെളിച്ചെണ്ണ


തയ്യാറാക്കുന്ന വിധം

സോയ തിളപ്പിച്ച ശേഷം തണുത്ത വെള്ളത്തില്‍ കഴുകി വെള്ളം നന്നായി പിഴിഞ്ഞ് കളയുക.

ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പും ചേര്‍ത്ത് യോജിപ്പിക്കുക.

ഫ്രൈയിങ്പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് സോയാചങ്ക്സ് വറുത്തെടുക്കുക.

നല്ല ഡ്രൈ ആകുമ്പോള്‍ പാനില്‍ നിന്നും മാറ്റാം.

പാനില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിക്കുക.

സവാള, പച്ചമുളക്, കറിവേപ്പില, ഉപ്പ്, തേങ്ങാക്കൊത്ത്, ചേര്‍ത്ത് വഴറ്റുക.

ശേഷം മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി ചേര്‍ത്ത് വഴറ്റുക.

പൊടികളുടെ പച്ചമണം മാറിയാല്‍ തക്കാളി കൂടി ചേര്‍ത്ത് വഴറ്റുക.

തക്കാളി നന്നായി വഴന്നു വന്നാല്‍ നേരത്തെ വറുത്ത വച്ച സോയാചങ്ക്സ് ചേര്‍ക്കുക

ശേഷം അര കപ്പ് ചൂട് വെള്ളവും ചേര്‍ത്ത് ഒന്ന് കൂടി മൂടി വയ്ക്കുക.

കുരുമുളക് പൊടിയും ഗരം മസാലയും ചേര്‍ത്ത് ഡ്രൈയാക്കി കറിവേപ്പില കൂടി ചേര്‍ത്ത് എടുക്കാം.

facebook twitter