
കണ്ണൂര്‍: സ്വാതന്ത്ര്യദിന തിരക്ക് പ്രമാണിച്ച് വ്യാഴാഴ്ച വൈകിട്ട് മംഗളൂരു-ഷൊര്‍ണൂര്‍ റൂട്ടില്‍ ഒരു അണ് റിസര്‍വ്ഡ് സ്പെഷ്യല്‍ തീവണ്ടി (06131) ഓടിക്കും. മംഗളൂരുവില്‍നിന്ന് വൈകീട്ട് ആറിന് പുറപ്പെടും. രാത്രി 12.30-ന് ഷൊര്‍ണൂരെത്തും.
കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തുര്‍, പയ്യന്നൂര്‍, പഴയങ്ങാടി, കണ്ണൂര്‍, തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി, കോഴിക്കോട്, ഫറോക്ക്, തിരൂര്‍, കുറ്റിപ്പുറം എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തും.