കീഴല്ലൂർ :രാമായണ മാസാചരണത്തിൻ്റെ ഭാഗമായി കീഴല്ലൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ രാമായണ പാരായണ പ്രശ്നോത്തരി മത്സരങ്ങൾ നടത്തി. രാമായണ പാരായണത്തിൽ ബിജി. ജി. കുറുപ്പ് (മട്ടന്നൂർ ) ഒന്നാം സ്ഥാനവും ഒ.കെ ഗീതാമണി രണ്ടാം സ്ഥാനവും നേടി. പ്രശ്നോത്തരി മത്സരത്തിൽ വി.ആർ ഇന്ദിര ഒന്നാം സ്ഥാനം നേടി.
കുട്ടികളുടെ വിഭാഗത്തിൽ ഹരിനന്ദ് വട്ടിപ്രം ഒന്നാം സ്ഥാനവും
ടി.വി ശ്രീനാഥ്, സി.എം അർജുൻ എന്നിവർ രണ്ടാം സ്ഥാനവും നേടി. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ടി എം ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് വി.കെ. രാഘവൻ സമ്മാനദാനം നടത്തി. ക്വിസ് മാസ്റ്റർ കെ. ബാലകൃഷ്ണൻ, വൈസ് പ്രസിഡൻ്റ് പി.നാരായണൻ, ട്രഷറർ ഒ.കെ ജനാർദ്ദനൻനമ്പ്യാർ, മാതൃസമിതി പ്രസിഡൻ്റ് വി.തങ്കമണി എന്നിവർ സംസാരിച്ചു.