+

പാവയ്ക്ക ക‍ഴിക്കാൻ മടിയാണോ?

പാവയ്ക്ക ക‍ഴിക്കാൻ മടിയാണോ?


പാവയ്ക്ക അച്ചാറിന് ആവശ്യമായ ചേരുവകൾ:

വട്ടത്തിൽ അരിഞ്ഞെടുത്ത പാവയ്ക്ക – 1

വെളുത്തുള്ളി :10 – 15 എണ്ണം

പച്ചമുളക് : 10 – 15 എണ്ണം

നല്ലെണ്ണ : രണ്ട് ടീസ്പൂൺ

കടുക് :1 ടീസ്പൂൺ

ഉലുവ :1/4 ടീസ്പൂൺ

വെള്ളം : ഒരു കപ്പ്

വിനാഗിരി : നാല് ടേബിൾ സ്പൂൺ

ചെറുനാരങ്ങാ നീര് പി‍ഴിഞ്ഞത്

പഞ്ചസാര : 1ടീസ്പൂൺ

ആവശ്യത്തിന് ഉപ്പ്

തയാറാക്കുന്ന വിധം:

ആദ്യം വട്ടത്തിൽ അരിഞ്ഞെടുത്ത പാവയ്ക്ക, പച്ചമുളക്, വെളുത്തുള്ളി എന്നിവ ആവി കയറ്റി എടുക്കണം. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായി വരുമ്പോൾ ഉലുവയും കടുക് ഇട്ട് പൊട്ടിക്കുക. ഒപ്പം പച്ചമുളക് ഇട്ട് വഴറ്റുക. വെള്ളം, പഞ്ചസാര, വിനാഗരി, നാരങ്ങാനീര് എന്നിവക്കൊപ്പം ഉപ്പുകൂടി ചേർത്ത് നന്നായി തിളച്ചതിനു ശേഷം അടുപ്പ് ഓഫ്‌ ചെയ്യണം. ശേഷം പാവയ് ക്ക, വെളുത്തുള്ളി എന്നിവ ചേർക്കുക. ചൂട് മാറിയതിനു ശേഷം കുപ്പിയിലാക്കാം. രുചികരമായ പാവയ്ക്ക അച്ചാർ റെഡി.

facebook twitter