
കണ്ണൂർ: മുൻ കണ്ണൂർ എഡിഎം കെനവീന് ബാബുവിന്റെ മരണത്തിൽ തുടർ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി കണ്ണൂരിലെ വിചാരണ കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രത്തിലെ 13 പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.
പ്രതിയും മുൻകണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ പി.പി ദിവ്യ ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായിട്ടും ശരിയായ തെളിവുകള്‍ ശേഖരിച്ചില്ലെന്നും പെട്രോൾ വ്യവസായ സംരഭകനായ പ്രശാന്തനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വ്യാജ കേസ് നിര്‍മ്മിക്കാന്‍ ശ്രമിച്ചു എന്നുമാണ് പ്രധാന ആരോപണം.
ശരിയായ അന്വേഷണം നടത്തിയാല്‍ വ്യാജ ആരോപണം തെളിയിക്കാന്‍ കഴിയുമെന്നും ഹർജിയിൽ പറയുന്നു. അന്വേഷണ പുരോഗതി ഉൾപ്പെടെ പ്രോസിക്യുഷൻ ഇന്ന് കോടതിയെ അറിയിക്കും.