+

തൃശ്ശൂരിലെ വോട്ട് ക്രമക്കേടില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടാന്‍ ഒരുങ്ങി വി എസ് സുനില്‍കുമാര്‍

ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കിയതിന് പിന്നാലെയാണ് ഇന്ന് വാര്‍ത്താസമ്മേളനത്തിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് അദ്ദേഹം അറിയിച്ചത്.

തൃശ്ശൂരിലെ വോട്ട് ക്രമക്കേടില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടാന്‍ ഒരുങ്ങി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് സുനില്‍കുമാര്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് തെളിവുകളോട് കൂടി ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കിയതിന് പിന്നാലെയാണ് ഇന്ന് വാര്‍ത്താസമ്മേളനത്തിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് അദ്ദേഹം അറിയിച്ചത്.

വോട്ട് ക്രമക്കേടില്‍ ബിജെപി നേതാക്കളെ പ്രതിരോധത്തിലാക്കുന്ന തെളിവുകളാണ് പുറത്തുവരാന്‍ സാധ്യതയുള്ളത്. ഇത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഓരോ ബൂത്തിലും ക്രമക്കേടിലൂടെ ചേര്‍ത്ത വോട്ടുകളുടെ എണ്ണം കണക്കാക്കാനുള്ള പരിശോധന കോണ്‍ഗ്രസും ആരംഭിച്ചിട്ടുണ്ട്.
ആഭ്യന്തര പരിശോധനയിലൂടെ കണ്ടെത്തുന്ന വിവരങ്ങള്‍ ഉപയോഗിച്ച് രേഖാമൂലം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.

facebook twitter