+

മുഖക്കുരു ഉള്ളവർ ഈ ഭക്ഷണങ്ങൾ കഴിക്കൂ

ധാരാളമായി വിറ്റാമിൻ E അടങ്ങിയ ബദാം ദിവസവും കഴിക്കുന്നത് ചർമ്മത്തിന് നിറം നൽകാൻ സഹായിക്കും.

മുട്ട, പാൽ, ബ്രോക്കോളി, സ്പിനച്ച്‌, നട്‌സ്, സൂര്യകാന്തി വിത്ത് ചീര, ബദാം, ഗോതമ്പ്, ചോളം, പീനട്ട് ബട്ടർ, എന്നിവയിൽ ധാരാളം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്.

    ബദാം: ധാരാളമായി വിറ്റാമിൻ E അടങ്ങിയ ബദാം ദിവസവും കഴിക്കുന്നത് ചർമ്മത്തിന് നിറം നൽകാൻ സഹായിക്കും.
    നിലക്കടല: ചർമ്മത്തെ കൂടുതൽ ആരോഗ്യ സമ്പുഷ്ടമാക്കാൻ നിലക്കടലായ്ക്ക് കഴിയും. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ E പല രീതിയിലുള്ള അലർജികളെയും പ്രതിരോധിക്കാൻ സഹായിക്കും.
    അവോകാഡോ: ഈ പഴവർഗ്ഗം ആഹാരക്രമത്തിൽ ഭാഗമാക്കുന്നത് ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കാൻ സഹായിക്കും. അവോകാഡോയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ E ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കാനും ഉത്തമമാണ്.
    ബ്രോക്കോളി: പല ഡോക്ടർമാരും ആഹാരത്തിൽ ഉൾപ്പെടുത്താൻ നിർദ്ദേശിക്കുന്ന പച്ചക്കറികളിൽ ഒന്നായ ബ്രോക്കോളിയിൽ വിറ്റാമിൻ E ധാരാളമായി അടങ്ങിയിരിക്കുന്നു.
    ചീര: ചീരയിലും ധാരാളം വിറ്റാമിൻ E അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഗുണം ചെയ്യും.

facebook twitter