കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ കൂടെയുള്ളവർ ഫോട്ടോഗ്രാഫറെ മർദിച്ചെന്ന് പരാതി

12:32 PM Jun 27, 2025 |


കണ്ണൂർ : കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ കൂടെയുള്ളവർ ഫോട്ടോഗ്രാഫറെ മർദിച്ചെന്ന് പരാതി. ദേവസ്വം ഫോട്ടോഗ്രാഫർ സജീവ് നായർക്കാണ് മർദനം.ജയസൂര്യക്ക് ഒപ്പമുണ്ടായിരുന്നവർ ഫോട്ടോയെടുക്കുന്നത് തടഞ്ഞ് മർദിച്ചെന്നാണ് പരാതി. ക്ഷേത്രത്തിലെ ഔദ്യോഗിക ചടങ്ങുകളുടെ ദൃശ്യങ്ങൾ പകർത്താൻ ദേവസ്വം ബോർഡ് നിയമിച്ചയാളാണ് സജീവ് നായർ.കേളകം പൊലീസിൽ പരാതി നൽകി.

ദേവസ്വം ഓഫീസിൽ വെച്ചായിരുന്നു മർദനം. ദേവസ്വം ഫോട്ടോഗ്രാഫർ ആണെന്ന് പറഞ്ഞിട്ടും മർദിച്ചെന്നും ആരോപണം. ഫോട്ടോയെടുക്കുന്നത് തടയുകയും മർദിക്കുകയും ചെയ്തെന്ന് സജീവ് നായർ പറയുന്നു

Trending :