നടൻ ശ്രീനിവാസൻ്റെ സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ടനാട്ടെ വീട്ടുവളപ്പില്‍

12:54 PM Dec 20, 2025 | Renjini kannur

കൊച്ചി: നടൻ ശ്രീനിവാസൻ്റെ സംസ്കാരം നാളെ രാവിലെ 10 ന് എറണാകുളം മുളന്തുരുത്തി കണ്ടനാട്ടെ വീട്ടുവളപ്പില്‍ നടക്കും.ഇപ്പോള്‍ കണ്ടനാട് വീട്ടില്‍ ഉള്ള മൃതദേഹം ഉച്ചക്ക് ഒരു മണിയോടെ എറണാകുളം ടൗണ്‍ ഹാളിലേക്ക് പൊതുദർശനത്തിനായി കൊണ്ടു പോകും.

തിരക്ക് അനുസരിച്ച്‌ ഇവിടെ വൈകുന്നേരം വരെ പൊതുദർശനം നടക്കും. തുടർന്ന് വീണ്ടും കണ്ടനാട് വീട്ടിലേക്ക് മൃതദ്ദേഹം എത്തിക്കും.പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരമെന്ന് സിപിഎം സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചിരുന്നു. 

ഏറെ നാളായി രോഗബാധിതനായ ശ്രീനിവാസൻ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഡയാലിസിസ് ചെയ്യാനായി വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു. തൃപ്പൂണിത്തുറ എത്തിയപ്പോള്‍ ആരോഗ്യ നില മോശമാവുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ വിമലയാണ് ഒപ്പമുണ്ടായിരുന്നത്.അതേസമയം, ശ്രീനിവാസനെ അനുസ്മരിച്ച് രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖർ രം​ഗത്തെത്തി