+

വേദിയിൽ കുഴഞ്ഞുവീണ് നടൻ വിശാൽ

തമിഴ്നാട്ടിൽ ഒരു പരിപാടിക്കിടെ വേദിയിൽ കുഴഞ്ഞുവീണ് നടൻ വിശാൽ. ഞായറാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുണ്ട്. വിഴുപുരത്ത് നടന്ന പരിപാടിക്കിടെയാണ് നടൻ കുഴഞ്ഞുവീണത്. അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

ട്രാൻസ്ജെൻഡർ സമൂഹത്തിനുവേണ്ടി സംഘടിപ്പിച്ച മിസ് കൂവഗം പരിപാടിയിൽ മുഖ്യാതിഥിയായാണ് വിശാൽ പങ്കെടുത്തതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടുചെയ്തു. ആരാധകരും സംഘാടകരും ചേർന്നാണ് പ്രഥമശുശ്രൂഷ നൽകി അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. മുൻ മന്ത്രി കെ. പൊൻമുടി അദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം ഉറപ്പാക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. പരിപാടിക്ക് മുമ്പ് വിശാൽ ജ്യൂസ് മാത്രമാണ് കഴിച്ചിരുന്നതെന്നാണ് വിവരം. ഇതാകാം പെട്ടെന്ന് കുഴഞ്ഞുവീഴാൻ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ ജനുവരിയിൽ അദ്ദേഹത്തിന് ഡെങ്കിപ്പനി ബാധിച്ചിരുന്നു. അതിനിടെ, തന്റെ 'മദ ഗജ രാജ' എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുത്ത അദ്ദേഹത്തെ തീർത്തും അവശനായാണ് കാണപ്പെട്ടത്. നിൽക്കാൻതന്നെ അദ്ദേഹത്തിന് പരസഹായം വേണ്ടിവന്നിരുന്നു. മൈക്ക് പിടിക്കുമ്പോൾ കൈ വിറയ്ക്കുന്ന ഒരു വീഡിയോ ദൃശ്യം പുറത്തുവന്നത് ആരാധകരെ ആശങ്കപ്പെടുത്തിയിരുന്നു. പിന്നീട്, വിശാൽ തന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് മറുപടി നൽകുകയും പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു. 

facebook twitter