+

യുക്രെയ്നുമായി ചർച്ചക്ക് തയ്യാർ : പുടിൻ

യുക്രെയ്നുമായി ചർച്ചക്ക് തയ്യാർ : പുടിൻ

മോ​സ്കോ: മൂ​ന്നു വ​ർ​ഷ​മാ​യി തു​ട​രു​ന്ന യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ യു​ക്രെ​യ്നു​മാ​യി നേ​രി​ട്ടു​ള്ള ച​ർ​ച്ച​ക്ക് ത​യാ​റാ​ണെ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ൻ. ഉ​പാ​ധി​ക​ളി​ല്ലാ​തെ വ്യാ​ഴാ​ഴ്ച തു​ർ​ക്കി​യ​യി​ലെ ഇ​സ്തം​ബു​ളി​ൽ ച​ർ​ച്ച ന​ട​ത്താ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച ക്രെം​ലി​നി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വേ​യാ​ണ് അ​ദ്ദേ​ഹം നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്. റ​ഷ്യ​ൻ നി​ർ​ദേ​ശ​ത്തെ യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് വോ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി സ്വാ​ഗ​തം ചെ​യ്തു. എ​ന്നാ​ൽ, സ​മാ​ധാ​ന ച​ർ​ച്ച​ക്ക് മു​മ്പ് റ​ഷ്യ തി​ങ്ക​ളാ​ഴ്ച മു​ത​ൽ വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

30 ദി​വ​​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ റ​ഷ്യ​ക്കെ​തി​രെ കൂ​ടു​ത​ൽ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ഫ്രാ​ൻ​സ്, ജ​ർ​മ​നി, ബ്രി​ട്ട​ൻ, പോ​ള​ണ്ട് തു​ട​ങ്ങി​യ രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പു​ടി​ന്റെ നീ​ക്കം. റ​ഷ്യ​യു​ടെ തീ​രു​മാ​നം ശു​ഭ സൂ​ച​ന​യാ​ണെ​ന്ന് ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്റി​ച്ച് മെ​ർ​സ് പ്ര​തി​ക​രി​ച്ചു. ച​ർ​ച്ച​ക്ക് മു​മ്പ് ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

റ​ഷ്യ ഉ​ട​ൻ നി​രു​പാ​ധി​ക വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്കു​മെ​ന്ന തീ​രു​മാ​ന​ത്തി​നാ​യി ലോ​കം മു​ഴു​വ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ഡോ​ണ​ൾ​ഡ് ട​സ്ക് പ​റ​ഞ്ഞു. ച​ർ​ച്ച ന​ട​ത്താ​നു​ള്ള തീ​രു​മാ​നം സ​മാ​ധാ​ന​പ​ര​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്താ​നു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണെ​ന്ന് പു​ടി​ന്റെ വ​ക്താ​വ് ദി​മി​ത്രി പെ​സ്കോ​വ് വ്യ​ക്ത​മാ​ക്കി.

facebook twitter