+

യു.എസിൽ നിന്ന് സ്വമേധയാ നാടുവിട്ട് പോകാൻ തയാറാകുന്ന കുടിയേറ്റക്കാർക്ക് വമ്പൻ ഓഫറുമായി ട്രംപ്

യു.എസിൽ നിന്ന് സ്വമേധയാ നാടുവിട്ട് പോകാൻ തയാറാകുന്ന കുടിയേറ്റക്കാർക്ക് വമ്പൻ ഓഫറുമായി ട്രംപ്

വാഷിങ്ടൺ: യു.എസിൽ നിന്ന് സ്വയം തിരികെ പോകാൻ തയാറാകുന്ന അനധികൃത കുടിയേറ്റക്കാർക്ക് സൗജന്യ വിമാന യാത്രയും ക്യാഷ് ബോണസും പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്. 'പ്രോജക്ട് ഹോംകമിങ്' എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതി നികുതിദായകർക്ക് കോടികളുടെ ലാഭം ഉണ്ടാക്കി നൽകുമെന്ന് ട്രംപ് അവകാശപ്പെടുന്നു.

അമേരിക്കയിൽ തുടരുന്ന എല്ലാ അനധികൃത കുടിയേറ്റക്കാരോടും തിരികെപ്പോകാൻ ഇപ്പോൾ ഫ്ലൈറ്റ് ബുക്ക് ചെയ്യണമെന്ന് ട്രംപ് ആവശ്യപ്പെടുന്ന വീഡിയോ സാമൂഹ്യ മാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. പുതിയ പദ്ധതി അനധികൃത കുടിയേറ്റക്കാരുടെ തിരികെപ്പോക്ക് സുഗമമാക്കുമെന്ന് വിഡിയോയിൽ പറയുന്നു.

തിരികെ പോകാൻ തയാറായവർക്ക് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് സി.ബി.പി എന്ന ആപ്പും ലോഞ്ച് ചെയ്തതായാണ് വിവരം. അടുത്തിടെ തിരികെ പോകാൻ സന്നദ്ധരായവർക്ക് യു.എസ് സുരക്ഷാ വിഭാഗം 1000 ഡോളർ ബോണസ് പ്രഖ്യാപിച്ചിരുന്നു.

ഇനിയും അമേരിക്കയിൽ അനധികൃതമായി തുടരുന്നവർക്ക് തടവുൾപ്പെടെ ഗുരുതര ശിക്ഷാ നടപടികൾ നേരിടണ്ടി വരുമെന്നും, അതേ സമയം സ്വയം തിരികെപ്പോകുന്നവർ പ്രശ്നക്കാരല്ലെന്ന് കണ്ടാൽ അവരെ തിരികെ അമേരിക്കയിലേക്ക് തന്നെ തിരികെ വരാൻ തങ്ങൾ സഹായിക്കുമെന്നുമാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.

facebook twitter