പ്രശസ്ത നടിയും ഗായികയുമായിരുന്ന സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം. സഹോദരൻ ലളിത് പണ്ഡിറ്റാണ് മരണവിവരം സ്ഥിരീകരിച്ചത്.
1975-ൽ ഉൽജാൻ എന്ന സിനിമയിലൂടെ സിനിമാരംഗത്ത് കടന്നുവന്ന സുലക്ഷണ ചെഹ്രെ പെ ചെഹ്രാൻ, സങ്കോച്ച്, ഹേരാ ഫേരി, ഖണ്ഡാൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. പിന്നണിഗായിക എന്ന നിലയിൽ ‘തു ഹി സാഗർ തു ഹി കിനാര’, ‘പർദേശിയ തേരേ ദേശ് മേ’, ‘ബാന്ധി രേ കഹേ പ്രീത്’, ‘സോംവാർ കോ ഹം മിലേ’ തുടങ്ങിയ ഹിറ്റുകൾ പാടിയിട്ടുണ്ട്. ഹരിയാനയിലെ ഹിസ്സറിൽ നിന്നുള്ള ഒരു സംഗീത കുടുംബത്തിൽ നിന്നാണ് സുലക്ഷണ പണ്ഡിറ്റ് സിനിമയിലേക്ക് എത്തുന്നത്. പണ്ഡിറ്റ് ജസ്രാജ് അവരുടെ അമ്മാവനായിരുന്നു.
Trending :