നടി മുത്തുമണിക്ക് ഡോക്ടറേറ്റ് ലഭിച്ചു. കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിൽ നിന്നാണ് മുത്തുമണി സോമസുന്ദരം ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ് പിഎച്ച്ഡി നേടിയത്. സിനിമയുമായി ബന്ധപ്പെട്ടൊരു വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയത്.
മോഹൻലാൽ നായകനായെത്തിയ രസതന്ത്രം എന്ന ചിത്രത്തിലൂടയാണ് മുത്തുമണി അഭിനയ രംഗത്തേക്ക് എത്തുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത രസതന്ത്രത്തിൽ നായകകഥാപാത്രത്തെ പ്രണയിക്കുന്ന കഥാപാത്രമായാണ് സിനിമാ പ്രവേശം. നിരവധി ശ്രദ്ധേയമായ സിനിമകളിൽ അഭിനയിച്ച മുത്തുമണി അഭിനയത്തോടൊപ്പം പഠനവും തുടർന്നു.
കടൽ കടന്ന് ഒരു മാത്തുക്കുട്ടി, ഹൌ ഓൾഡ് ആർ യു, ഒരു ഇന്ത്യൻ പ്രണയകഥ, ഞാൻ ,ലൂക്കാ ചുപ്പി എന്നീ ചിത്രങ്ങളിലാണ് ശ്രദ്ധേയമായ വിവിധ വേഷങ്ങൾ ചെയ്തത്. നേരത്തെ എൽ എൽ ബി ഹോൾഡറാണ് മുത്തുമണി. സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ പി ആർ അരുൺ ആണ് ഭർത്താവ്