തിരുവനന്തപുരം: സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. സിപിഐ ഈ വല്യേട്ടൻ അടിച്ചമർത്തലിൽ നിൽക്കേണ്ട കാര്യമില്ലെന്നും യുഡിഎഫിൽ അർഹമായ സ്ഥാനം നൽകുമെന്ന് അടൂർ പ്രകാശ് പറഞ്ഞു. പിഎം ശ്രീ സ്‌കൂൾ പദ്ധതിയിൽ കേരളം ഒപ്പുവെച്ച നടപടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വേദനകൾ കടിച്ചമർത്തി പ്രശ്‌നമൊന്നും ഇല്ലെന്ന് നാളെ സിപിഐ പറയും. പക്ഷെ, അകൽച്ചയുണ്ടായികഴിഞ്ഞു. സിപിഐയിൽ വിള്ളൽ വീണുകഴിഞ്ഞുവെന്നും അടൂർ പ്രകാശ് പറഞ്ഞു. സിപിഐയിൽ നിന്ന് ഒരു വിഭാഗം യുഡിഎഫിലേക്ക് വരുമെന്നും അടൂർ പ്രകാശ് അവകാശപ്പെടുന്നു.
പാർട്ടിയുടെ എതിർപ്പ് തള്ളി കേന്ദ്രസർക്കാരിൻ്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ചേർന്ന വിദ്യാഭ്യാസവകുപ്പ് നടപടിയിൽ കടുത്ത നിലപാടിലേക്ക് സിപിഐ കടക്കുന്നുവെന്ന് സൂചന. മന്ത്രിസഭായോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിട്ടുണ്ട്. മുന്നണി മര്യാദ ലംഘിച്ചത് ആയുധമാക്കും.