മൂന്നാറില്‍ വീണ്ടും യുവാക്കളുടെ സാഹസിക യാത്ര; കാറിന്റെ മുന്നിലും ജനാലയിലും ഇരുന്ന് യാത്ര

08:44 PM Apr 05, 2025 | Suchithra Sivadas

മൂന്നാറില്‍ വീണ്ടും വാഹനത്തില്‍ സാഹസിക യാത്രയുമായി യുവാക്കള്‍. മാട്ടുപ്പെട്ടി ടോപ് സ്റ്റേഷന്‍ റോഡിലാണ് യുവാക്കള്‍ വാഹനത്തില്‍ സാഹസിക യാത്ര നടത്തിയത്. 

ഇന്നോവ കാറിന്റ മുന്‍വശത്തും പിന്‍വശത്തുമായി വാഹനത്തിന്റെ ജനാലയില്‍ ഇരുന്നാണ് അപകട യാത്ര. ഇന്നലെയും വാഹനത്തില്‍ സമാനരീതിയില്‍ സാഹസകയാത്ര നടത്തിയിരുന്നു. ഇത്തരത്തിലുള്ള അപകട യാത്രകള്‍ക്ക് മൂക്കുകയറിടാന്‍ പരിശോധന കര്‍ശനമാക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.