+

പിതാവിന്റെ മരണം അറിഞ്ഞ് ആശുപത്രിയിലേക്ക് പോകാന്‍ തയാറെടുക്കുന്നതിനിടെ മകന്‍ കുഴഞ്ഞ് വീണ് മരിച്ചു

ഏകമകനാണ് ടെന്‍സ് തോമസ്.

നിലമ്പൂര്‍ എടക്കരയില്‍ പിതാവിന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍ തയാറെടുക്കുന്നതിനിടെ മകന്‍ കുഴഞ്ഞ് വീണ് മരിച്ചു. ചുങ്കത്തറ എരുമമുണ്ട വില്ലേജ് ഓഫീസിന് സമീപം പുത്തന്‍പുരയ്ക്കല്‍ തോമസ് (78), മകന്‍ ടെന്‍സ് തോമസ് (48) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. അര്‍ബുദരോഗബാധിതനായ തോമസിന് രോഗം കലശലായതിനെത്തുടര്‍ന്ന് പതിനൊന്ന് മണിയോടെ എരുമമുണ്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.


ഇവിടെ വച്ച് തോമസ് കുഴഞ്ഞ് വീണ് മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.ഇതിനിടെ രാവിലെ മലയില്‍ റബര്‍ ടാപ്പിംഗിന് പോയ മകന്‍ ടെന്‍സ് തോമസ് പിതാവിന്റെ മരണം സ്ഥിരീകരിക്കാന്‍ ചുങ്കത്തറയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തയാറെടുക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ടെന്‍സ് തോമസിനെ കാറില്‍ ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് തോമസിന്റെ മൃതദേഹവും ഇതേ അശുപത്രിയിലെത്തിച്ച് മരണം ഉറപ്പ് വരുത്തി.

ഏഴ് മാസം മുമ്പാണ് തോമസിന് അര്‍ബുദ ബാധ സ്ഥിരീകരിച്ചത്. ഏലിയാമ്മയാണ് തോമസിന്റെ ഭാര്യ.ഏകമകനാണ് ടെന്‍സ് തോമസ്. നിഷയാണ് ടെന്‍സ് തോമസിന്റെ ഭാര്യ: മക്കള്‍: അഭിഷേക്, അജിത്ത്, അയന.

facebook twitter