പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിലെ കുപ്വാരയില് മറ്റൊരു ഭീകരന്റെ വീട് കൂടി തകര്‍ത്ത് പ്രാദേശിക ഭരണകൂടം. പാക് അധീന കശ്മീരിലെ ഫാറൂഖ് അഹ്മദ് തദ്വയുടെ വീടാണ് കുപ്വാരയില് തകര്‍ത്തത്. ഭീകരാക്രമണത്തില്‍ പങ്കെന്ന് സംശയിക്കുന്ന ആറ് പേരുടെ വീടുകള്‍ കഴിഞ്ഞ 48 മണിക്കൂറില്‍ തകര്‍ത്തെന്നാണ് ഔദ്യോഗിക വിവരം.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജമ്മുകശ്മീര്‍ താഴ്വരയില് കുറഞ്ഞത് 14 പ്രാദേശിക ഭീകരരെങ്കിലും സജീവമായി നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ എട്ട് പേര് ലഷ്കര്‍ ഇ ത്വയ്ബയുമായി ബന്ധപ്പെട്ടവരും, മൂന്ന് പേര് ഹിസ്ബുള്‍ മുജാഹിദീനുമായി ബന്ധപ്പെട്ടവരുമാണ് എന്നാണ്.