+

സഞ്ജുവിന് പിന്നാലെ സഹോദരന്‍ സാലി സാംസനെയും ടീമില്‍ എത്തിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായി നടക്കുന്ന താരലേലത്തില്‍ സഞ്ജുവിന് പിന്നാലെ സഹോദരന്‍ സാലി സാംസനെയും ടീമില്‍ എത്തിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്.
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായി നടക്കുന്ന താരലേലത്തില്‍ സഞ്ജുവിന് പിന്നാലെ സഹോദരന്‍ സാലി സാംസനെയും ടീമില്‍ എത്തിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്. കെസിഎല്‍ പ്രഥമ സീസണിലും സാലി കൊച്ചി ബ്ലൂ ടൈഗേര്‍സിന്റെ ഭാഗമായിരുന്നു. അടിസ്ഥാന വിലയായ 75,000
രൂപക്ക് തന്നെയാണ് സാലിയെ കൊച്ചി സ്വന്തമാക്കിയത്.കഴിഞ്ഞ സീസണിലും കൊച്ചിയുടെ താരമായിരുന്നു സാലി സാംസൺ.

ലേലത്തിൽ താരത്തിന് വേണ്ടി മറ്റു ടീമുകളൊന്നും മുന്നോട്ടുവന്നില്ല. പിന്നാലെ കൊച്ചി താരത്തെ സ്വന്തമാക്കുകയായിരുന്നു. അതേസമയം റെക്കോഡ് തുകയ്ക്കാണ് സഞ്ജു സാംസണെ കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയത്. 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്. മൂന്നു ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ഇതോടെ കെസിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി സഞ്ജു മാറിയിരുന്നു.

facebook twitter