+

ക്രഞ്ചി ചീസ് ബോൾസ്

ഉരുളക്കിഴങ്ങ് വേവിച്ച് തൊലികളഞ്ഞത് - 3 എണ്ണം ക്ലോൺഫ്ളോർ - ഒരു ടേബിൾ സ്പൂൺ + ഒരു ടീസ്പൂൺ കുരുമുളകുപൊടി - 1/2 ടീസ്പൂൺ ഉപ്പ് - പാകത്തിന് മൊസറല്ലോ ചീസ് - ഒരു കപ്പ്(ക്യൂബായി മുറിച്ചത്)

ആവശ്യമുള്ള സാധനങ്ങൾ

ഉരുളക്കിഴങ്ങ് വേവിച്ച് തൊലികളഞ്ഞത് - 3 എണ്ണം
ക്ലോൺഫ്ളോർ - ഒരു ടേബിൾ സ്പൂൺ + ഒരു ടീസ്പൂൺ
കുരുമുളകുപൊടി - 1/2 ടീസ്പൂൺ
ഉപ്പ് - പാകത്തിന്
മൊസറല്ലോ ചീസ് - ഒരു കപ്പ്(ക്യൂബായി മുറിച്ചത്)
മൈദ - ഒരു ടേബിൾ സ്പൂൺ
ബ്രഡ്ഡ് പൊടിച്ചത് - 1/2കപ്പ്
എണ്ണ - വറുക്കാൻ ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

ഒരു ബൗളിൽ ഉരുളക്കിഴങ്ങ് ഉടയ്ക്കുക. ഇതിലേക്ക് കുരുമുളകുപൊടി, ഒരു ടേബിൾ സ്പൂൺ കോൺഫ്‌ളോർ, ഉപ്പ് ഇവയെടുത്ത് നന്നായി മിക്‌സ് ചെയ്യുക. മൈദയും ഒരു ടീസ്പൂൺ കോൺഫ്ളോറും വെള്ളത്തിൽ കലക്കി പേസ്റ്റ് പോലെയാക്കുക.

ഉരുളക്കിഴങ്ങ് കൂട്ട് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുത്ത് പരത്തി അതിൽ മുറിച്ചുവച്ചിരിക്കുന്ന മൊസറല്ലോ ചീസ് ഒരു കഷണം വച്ച് വീണ്ടും ഉരുട്ടി മൈദയും കോൺഫ്ളവറും കലക്കിയതിൽ മുക്കി ബ്രഡ്ഡ് പൊടിച്ചതിലിട്ട് ഉരുട്ടി ഫ്രിഡ്ജിൽ 15 മിനിറ്റ് വയ്ക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി വറുത്തുകോരിയെടുക്കാം.
 

Trending :
facebook twitter