+

ബലാത്സംഗക്കേസിൽ സാക്ഷിയായ പെൺകുട്ടി മരിച്ച നിലയിൽ ; കൊലപാതകമെന്ന് സംശയം

ബലാത്സംഗക്കേസിൽ സാക്ഷിയായ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ബലാത്സംഗത്തിന് ശേഷം കൊന്ന് കെട്ടി തൂക്കിയതായാണ് സംശയം.

ഡൽഹി : ബലാത്സംഗക്കേസിൽ സാക്ഷിയായ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ബലാത്സംഗത്തിന് ശേഷം കൊന്ന് കെട്ടി തൂക്കിയതായാണ് സംശയം. നാല് പേർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പ്രതികളിൽ ഒരാൾ മുൻ ബലാൽസംഗക്കേസിലെ പ്രതിയാണ്. 

യുപിയിലെ ബല്ലിയ ജില്ലയിലാണ് സംഭവം. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ സഹോദരന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത കേസിലെ പ്രധാന സാക്ഷിയായ പെൺകുട്ടിയാണ് മരിച്ചത്. 

facebook twitter