ഒമാനില്‍ മധ്യാഹ്ന വിശ്രമം പ്രാബല്യത്തില്‍

02:55 PM Jun 02, 2025 | Suchithra Sivadas

ഒമാനില്‍ മധ്യാഹ്ന വിശ്രമം പ്രാബല്യത്തില്‍. ഉച്ചക്ക് 12.30 മുതല്‍ 3.30 വരെയാണ് വിശ്രമ സമയം. ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്ന മൂന്ന് മണിക്കൂര്‍ ഇടവേള പുറം ജോലിക്കാരായ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസകരമാകും. ഓഗസ്ത് അവസാനം വരെ മധ്യാഹ്ന വിശ്രമം തുടരും.
ഈസമയം ജോലി ചെയ്യിപ്പിച്ചാല്‍ നൂറു റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ശിക്ഷ ലഭിക്കും. ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവും ഇതിന് ശിക്ഷയുണ്ട്. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴയും ഇരട്ടിയാകും.
തൊഴിലാളികള്‍ക്ക് വിശ്രമത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാത്ത കമ്പനികള്‍ക്കെതിരെയും നടപടി സ്വീകരിക്കും.