ദുബായില്‍ പാർക്കിങ്ങുകളിലെ പണപ്പിരിവ് നിർമിത ബുദ്ധിക്കു കൈമാറി . സ്‌കാനർ വാഹനങ്ങളും ഗേറ്റുകളും ഒഴിവാക്കി, കാറുകള്‍ പാർക്കിങ് ഇടത്തില്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന സമയം എഐ ക്യാമറകള്‍ നിരീക്ഷിച്ച് ഫീസ് ഈടാക്കും.സാലിക്കും പാർക്കോണിക്കും ദുബായ് ഹോള്‍ഡിങ്സുമായി ചേർന്നാണ് പുതിയ പാർക്കിങ് പണപ്പിരിവ് സംവിധാനം ഏർപ്പെടുത്തുന്നത്.
ഇത് സംബന്ധിച്ച കരാറില്‍ മൂന്നു കമ്ബനികളും ഒപ്പുവച്ചു. പാർക്കോണിക്സിന്റെ നിയന്ത്രണത്തിലുള്ള 36000 പാർക്കിങ് സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ എഐ സംവിധാനം ഏർപ്പെടുത്തുക.വ്യാപാര സമുച്ചയങ്ങളാണ് പ്രധാനമായും പാർക്കോണിക്സിന് കീഴില്‍ വരുന്നത്.