+

വാട്‌സ്‌ആപ്പില്‍ മെസേജ് അയക്കാന്‍ വാട്‌സ്‌ആപ്പ് വേണ്ട; വരുന്നു പുതിയ ഫീച്ചര്‍

അക്കൗണ്ട് ഇല്ലാത്തവരുമായി ചാറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷതയുടെ പണിപ്പുരയിലാണ് വാട്‌സ്‌ആപ്പ് എന്ന് റിപ്പോർട്ട്

അക്കൗണ്ട് ഇല്ലാത്തവരുമായി ചാറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷതയുടെ പണിപ്പുരയിലാണ് വാട്‌സ്‌ആപ്പ് എന്ന് റിപ്പോർട്ട്.വാട്‌സ്‌ആപ്പ് ഉപയോഗിക്കാത്ത ആളുകള്‍ക്കും സന്ദേശം അയക്കാന്‍ സഹായിക്കുന്ന ഫീച്ചറാണിത്.

വാട്‌സ്‌ആപ്പ് നെറ്റ്വര്‍ക്കിന് പുറത്തുള്ള മറ്റുള്ളവരുമായി ആശയവിനിമയം നടത്താന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇത് സഹായകരമാകും. ഈ ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. വാട്‌സ്‌ആപ്പ് ഉടന്‍ തന്നെ ഇതിന്റെ ബീറ്റ വേര്‍ഷന്‍ പുറത്തിറക്കുമെന്ന് കരുതുന്നു. തുടര്‍ന്ന് ഭാവിയില്‍ വിപുലമായ രീതിയില്‍ പുതിയ അപ്‌ഡേറ്റായി ഇതിനെ കൊണ്ടുവരാനാണ് വാട്‌സ്‌ആപ്പ് ലക്ഷ്യമിടുന്നത്.ആൻഡ്രോയ്‌ഡ് 2.25.22.13 പതിപ്പിനായുള്ള വാട്‌സ്‌ആപ്പ് ബീറ്റയുടെ ഏറ്റവും പുതിയ റിലീസ് കുറിപ്പുകള്‍ പ്രകാരം, ഈ സവിശേഷത നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഇതുവരെ വാട്‌സ്‌ആപ്പ് അക്കൗണ്ട് ഇല്ലാത്തവരുമായി കണക്റ്റ് ചെയ്യുന്നതിന് വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് ഒരു ലളിതമായ മാർഗം വാഗ്‌ദാനം ചെയ്യുക എന്നതാണ് ഈ ഫീച്ചറിന്‍റെ ഉദ്ദേശ്യം എന്ന് വരാനിരിക്കുന്ന സവിശേഷതയുടെ സ്ക്രീൻഷോട്ട് പങ്കിട്ടുകൊണ്ട് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. വാട്‌സ്‌ആപ്പ് 'ഗസ്റ്റ് ചാറ്റ്സ്' ഫീച്ചര്‍ എന്നത് താല്‍ക്കാലിക അതിഥികളുമായുള്ള സംഭാഷണങ്ങളെയാണ് സൂചിപ്പിക്കുന്നത്.

ഭാവിയിലെ ഒരു വാട്സ്‌ആപ്പ് അപ്‌ഡേറ്റിനൊപ്പം ഈ സവിശേഷത പുറത്തിറങ്ങും. ഇത് തേർഡ് പാർട്ടി ചാറ്റുകള്‍ക്ക് സമാനമാകുമെന്നും സാധാരണ വാട്‌സ്‌ആപ്പ് നെറ്റ്‌വർക്കിനപ്പുറം ആളുകള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കാൻ ഉപയോക്താക്കളെ പുത്തന്‍ ഫീച്ചര്‍ സഹായിക്കുമെന്നുമാണ് റിപ്പോർട്ടുകള്‍. ഗസ്റ്റ് ചാറ്റുകള്‍ പൂർണ്ണമായും വാട്ട്‌സ്‌ആപ്പിന്റെ സ്വന്തം ഇക്കോസിസ്റ്റത്തിനുള്ളിലാവും പ്രവർത്തിക്കുക എന്നതാണ് പ്രധാന സവിശേഷത.

Trending :
facebook twitter