+

ചോദ്യങ്ങൾ തെറ്റായ ക്രമത്തിൽ ; നീറ്റ് യു.ജി പരീക്ഷാർഥിയുടെ ഉത്തരക്കടലാസ് പുനർ മൂല്യനിർണയം നടത്തണമെന്ന് സു​പ്രീംകോടതി

ചോ​ദ്യ​ങ്ങ​ളു​ടെ തെ​റ്റാ​യ ക്ര​മം കാ​ര​ണം മാ​ർ​ക്ക് കു​റ​ഞ്ഞെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി നീ​റ്റ്-​യു.​ജി 2025 പ​രീ​ക്ഷാ​ർ​ഥി ന​ൽ​കി​യ ഹ​ര​ജി​യി​ൽ ഉ​ത്ത​ര​ക്ക​ട​ലാ​സ് പു​ന​ർ​മൂ​ല്യ നി​ർ​ണ​യം ന​ട​ത്താ​ൻ ഉ​ത്ത​ര​വി​ട്ട് സു​പ്രീം​കോ​ട​തി.

ന്യൂ​ഡ​ൽ​ഹി : ചോ​ദ്യ​ങ്ങ​ളു​ടെ തെ​റ്റാ​യ ക്ര​മം കാ​ര​ണം മാ​ർ​ക്ക് കു​റ​ഞ്ഞെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി നീ​റ്റ്-​യു.​ജി 2025 പ​രീ​ക്ഷാ​ർ​ഥി ന​ൽ​കി​യ ഹ​ര​ജി​യി​ൽ ഉ​ത്ത​ര​ക്ക​ട​ലാ​സ് പു​ന​ർ​മൂ​ല്യ നി​ർ​ണ​യം ന​ട​ത്താ​ൻ ഉ​ത്ത​ര​വി​ട്ട് സു​പ്രീം​കോ​ട​തി. ചോ​ദ്യ​പേ​പ്പ​ർ ​പി​ൻ ചെ​യ്ത​തി​ലെ പി​ശ​കാ​ണെ​ന്നും അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ സം​ഭ​വ​മാ​ണെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ വാ​ദി​ച്ചെ​ങ്കി​ലും ഹ​ര​ജി​ക്കാ​ര​ന് നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഉ​ത്ത​ര​ക്ക​ട​ലാ​സ് വീ​ണ്ടും പ​രി​ശോ​ധി​ക്കാ​ൻ ജ​സ്റ്റി​സു​മാ​രാ​യ ​ബി.​വി. നാ​ഗ​ര​ത്ന, ജ​സ്റ്റി​സ് കെ.​വി. വി​ശ്വ​നാ​ഥ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് വി​ധി പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു.

ഒ​ന്നു മു​ത​ൽ 180 വ​രെ ക്ര​മ​ത്തി​ൽ ചോ​ദ്യ​ങ്ങ​ൾ​ക്ക് പ​ക​രം ഹ​ര​ജി​ക്കാ​ര​ന് ല​ഭി​ച്ച ചോ​ദ്യ​പേ​പ്പ​റി​ൽ ഒ​ന്നു മു​ത​ൽ 27 വ​രെ ചോ​ദ്യ​ങ്ങ​ളും തു​ട​ർ​ന്ന് 54-81 വ​രെ​യും അ​തു ക​ഴി​ഞ്ഞ് 28-53, ശേ​ഷം 118-151, പി​ന്നീ​ട് 82-117, അ​വ​സാ​നം 152-180 എ​ന്ന ക്ര​മ​ത്തി​ലാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഒ.​എം.​ആ​ർ ഷീ​റ്റി​ൽ ഒ​ന്നു മു​ത​ൽ 180 വ​രെ ക്ര​മ​ത്തി​ലാ​യ​തി​നാ​ൽ ചോ​ദ്യ പേ​പ്പ​റു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ലാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി മ​റ്റൊ​രു ചോ​ദ്യ​പേ​പ്പ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ൽ​കി​യ​തു​മി​ല്ല.

അ​പൂ​വ​ർ​മാ​യ സം​ഭ​വ​മാ​ണെ​ന്നും 25 ല​ക്ഷം ​ചോ​ദ്യ​പേ​പ്പ​റി​ൽ ആ​കെ ഒ​മ്പ​ത് കേ​സു​ക​ൾ മാ​ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​തെ​ന്നും എ​ട്ട് കേ​സു​ക​ൾ രാ​ജ​സ്ഥാ​ൻ ഹൈ​കോ​ട​തി ത​ള്ളി​യെ​ന്നും സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു. അ​പൂ​ർ​വ​മാ​ണെ​ങ്കി​ലും അ​ല്ലെ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക്ക് നീ​തി ല​ഭി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഒ​രാ​ഴ്ച​ക്ക​കം ഉ​ത്ത​ര​ക്ക​ട​ലാ​സ് പു​നഃ​പ​രി​ശോ​ധി​ച്ച് ഫ​ലം പു​റ​ത്തു​വി​ട​ണ​​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

Trending :
facebook twitter