ശൈത്യകാല ഷെഡ്യൂളില്‍ മസ്‌കത്തില്‍ നിന്ന് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വെട്ടിച്ചുരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. മസ്‌കത്തില്‍ നിന്ന് കൊച്ചിയിലേക്ക് തിങ്കള്‍ ,ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും കൊച്ചിയില്‍ നിന്ന് മസ്‌കത്തിലേക്ക് തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലുമാകും സര്‍വീസുകള്‍.
മസ്‌കത്തില്‍ നിന്ന് പുലര്‍ച്ചെ 1.05 ന് പുറപ്പെടുന്ന വിമാനം രാവിലെ 6.10ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് രാത്രി 11.30ന് പുറപ്പെട്ട് രാത്രി 1.05 ന് മസ്‌കത്തിലെത്തും. മസ്‌കത്തില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് ആഴ്ചയില്‍ നാലായി കുറഞ്ഞു. തിങ്കള്‍ ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലാകും സര്‍വീസ് നടത്തുക. രാത്രി 9.45 ന് മസ്‌കത്തില്‍ നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 3.15ന് തിരുവനന്തപുരത്തെത്തും.
വൈകുന്നേരം ആറു മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.40ന് മസ്‌കത്തില്‍ ഇറങ്ങും. മസ്‌കത്ത് കോഴിക്കോട് സര്‍വീസ് മൂന്നായി ചുരുങ്ങി. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രമാകും ഇരുവശത്തിലേക്കും സര്‍വീസ്.