എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ബുക്ക് ഡയറക്‌ട് ക്യാമ്ബയിന്റെ ഭാഗമായി 20 ശതമാനം വരെ കിഴിവോടെ ടിക്കറ്റെടുക്കാൻ അവസരം.എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവർക്കാണ് പ്രമോ കോഡിലൂടെയാണ് കിഴിവ് ലഭിക്കുക. ആപ്പിലൂടെ ബുക്ക് ചെയ്താല്‍ കണ്‍വീനിയൻസ് ഫീയും ഒഴിവാക്കാം. വിമാനകമ്ബനിയുടെ വെബ്സൈറ്റില്‍ (airindiaexpress.com) നെറ്റ് ബാങ്കിങ് പേയ്മന്റ് നടത്തുന്നവർക്കും കണ്‍വീനിയൻസ് ചാർജില്ല. എയർ ഇന്ത്യ എക്സ്പ്രസിന് വിമാന സർവീസുകളുള്ള 41 ആഭ്യന്തര, 17 അന്താരാഷ്ട്ര സ്ഥലങ്ങളിലേക്കും ഈ സേവനം ലഭ്യമാണ്.
ഇതിനു പുറമെ വിദ്യാർഥികള്‍ക്കും മുതിർന്ന പൗരർക്കും കുറഞ്ഞത് ആറ് ശതമാനം അധിക കിഴിവ് ലഭിക്കും. സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതർ എന്നിവർക്ക് 50 ശതമാനം അധിക കിഴിവും ഉള്‍പ്പടെ 70 ശതമാനം വരെ കിഴിവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. ചെറിയൊരു തുക നല്‍കി ഏഴ് ദിവസം വരെ ടിക്കറ്റ് നിരക്ക് ലോക്ക് ചെയ്യാവുന്ന ഫെയർ ലോക്ക് സംവിധാനവും എയർലൈൻ ലഭ്യമാക്കുന്നുണ്ട്.ഡെബിറ്റ്, ക്രെഡിറ്റ് മാസ്റ്റർകാർഡുകള്‍ ഉപയോഗിച്ച് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്ബോള്‍ ആഭ്യന്തര യാത്രകള്‍ക്ക് 250 രൂപയുടേയും അന്താരാഷ്ട്ര യാത്രകള്‍ക്ക് 600 രൂപയുടേയും അധിക കിഴിവ് ലഭിക്കും. ഒരു മിനിറ്റിനുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്ന രാജ്യത്തെ വ്യോമയാന മേഖലയിലെ അത്യാധുനിക ടിക്കറ്റ് ബുക്കിങ് സംവിധാനമാണ് എയർ ഇന്ത്യ എക്സ്പ്രസിന്റേത്.
വെബ്സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ഭക്ഷണം മുൻകൂറായി ബുക്ക് ചെയ്യുന്നവർക്ക് 50 ശതമാനം കിഴിവ് ലഭിക്കും. വിദേശ യാത്രയ്ക്ക് 18 മണിക്കൂർ മുൻപ് വരെയും ആഭ്യന്തര യാത്രകള്‍ക്ക് 12 മണിക്കൂർ മുൻപ് വരെയും ഗോർമേർ ഭക്ഷണം ബുക്ക് ചെയ്യാം.
ചെക്ക്-ഇൻ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കില്‍ എക്സ്പ്രസ് ലൈറ്റ്, 15 കിലോ ചെക്ക്-ഇൻ ബാഗേജുമായി യാത്ര ചെയ്യുന്നവർക്ക് എക്സ്പ്രസ് വാല്യൂ, യാത്രാ തീയതികളില്‍ അനിശ്ചിതത്വം ഉള്ളവർക്കായി എക്സ്പ്രസ് ഫ്ലെക്സ് തുടങ്ങി യാത്രക്കാരുടെ താത്പ്പര്യങ്ങള്‍ക്കനുസരിച്ച് തിരഞ്ഞെടുക്കാവുന്ന നിരക്കുകളാണ് എയർ ഇന്ത്യ എക്സ്പ്രസിലുള്ളത്. കൂടാതെ എക്സ്പ്രസ് ബിസ് നിരക്കില്‍ 25 ശതമാനവും ആഭ്യന്തര യാത്രകളിലെ ബിസ് അപ്ഗ്രേഡില്‍ 20 ശതമാനവും കിഴിവ് ലഭിക്കും.
യാത്രക്കാർക്ക് പ്രത്യേക ടിക്കറ്റ് നിരക്ക്, ഇഷ്ടമുള്ള സീറ്റുകള്‍, ഗോർമേർ ഭക്ഷണം തുടങ്ങി ഓരോ യാത്രയും വ്യക്തിഗതമാക്കുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ഫ്ലൈ അസ് യു ആർ വാഗ്ദാനത്തെയാണ് ബുക്ക് ഡയറക്‌ട് ക്യാമ്ബയിനിലൂടെ എയർലൈൻ യാഥാർഥ്യമാക്കുന്നത്.