കാന്‍സ് റെഡ് കാര്‍പെറ്റിലെ ഐശ്വര്യ റായ്യുടെ ലുക്ക് എന്നും ചര്‍ച്ചകളില്‍ ഇടം നേടാറുണ്ട്. പൂര്‍ണ്ണമായും ഇന്ത്യന്‍ ലുക്ക് ആണ് ഐശ്വര്യ ഇത്തവണ സ്വീകരിച്ചത്. ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത, കദ്വ ബനാറസി ഹാന്‍ഡ്‌ലൂം സാരി അണിഞ്ഞെത്തിയ ഐശ്വര്യയുടെ ലുക്കിനെ ഏവരും പുകഴ്ത്തി.
രണ്ടാം ദിനത്തിലെ ഐശ്വര്യയുടെ റെഡ് കാര്‍പെറ്റ് ലുക്കും ചര്‍ച്ചയായിരിക്കുകയാണ്. ഭഗവത് ഗീതാ ശ്ലോകം തുന്നിച്ചേര്‍ത്ത വസ്ത്രമാണ് ഐശ്വര്യ അണിഞ്ഞിരിക്കുന്നത്. ഏറെ പ്രത്യേകതകളുള്ള കസ്റ്റമൈസ്ഡ് ഗൗരവ് ഗുപ്ത ഔട്ട്ഫിറ്റ് ആണിത്. ആത്മീയതയെ അടിസ്ഥാനമാക്കിയാണ് ഇത് ഡിസൈന്‍ ചെയ്തത്.
കോസ്മോസ് അനുഭൂതി ഉളവാക്കുന്ന എംബ്രോയിഡറി വര്‍ക്കുകളാണ് ഗൗണില്‍ നല്‍കിയിരിക്കുന്നത്. മൈക്രോ ഗ്ലാസ് ക്രിസ്റ്റലുകള്‍ കൊണ്ടാണ് ഇത് ചെയ്തത്. ഐശ്വര്യ അണിഞ്ഞിരിക്കുന്ന കേപ്പിലാണ് ഭഗവദ് ഗീതയില്‍ നിന്നുള്ള 'കര്‍മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന്‍ മാ കര്‍മ്മഫലഹേതുര്‍ഭൂര്‍മാ തേ സങ്ഗോയസ്ത്വകര്‍മണി ' എന്ന സംസ്‌കൃത ശ്ലോകം തുന്നിച്ചേര്‍ത്തിരിക്കുന്നത്.
വാരാണസിയിലെ കൈത്തറിയില്‍ കൈകൊണ്ട് ചെയ്തെടുത്ത ബ്രോക്കേഡ് വര്‍ക്കുകളാണ് കേപ്പിനെ ശ്രദ്ധേയമാക്കുന്നത്.