'അജിത് കുമാറിന്‍റെ സ്ഥാനക്കയറ്റം സ്വാഭാവിക നടപടി' ; മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനമെന്ന് മന്ത്രി ജി.ആർ അനിൽ

03:00 PM Dec 19, 2024 | Neha Nair

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്‍റെ ഡി.ജി.പിയായുള്ള സ്ഥാനക്കയറ്റം സ്വാഭാവിക നടപടിയെന്ന് മന്ത്രി ജി.ആർ അനിൽ. മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനമാണെന്നും ആർക്കും അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി ജി.ആർ അനിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.

തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ൽ, അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം, ആ​ർ.​എ​സ്.​എ​സ് ദേ​ശീ​യ നേ​താ​വു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച അ​ട​ക്കം ഗു​രു​ത​ര വി​ഷ​യ​ങ്ങ​ളി​ൽ പ്ര​തി​സ്ഥാ​ന​ത്തു​ള്ള എ.​ഡി.​ജി.​പി എം.​ആ​ർ. അ​ജി​ത്​ കു​മാ​റി​നെയാണ് ഡി.​ജി.​പി​യാ​ക്കാ​ൻ കേരള സർക്കാർ ശുപാ​ർ​ശ ചെ​യ്തത്.