+

മലപ്പുറം റെയിൽവേ റിസർവേഷൻ കൗണ്ടർ അടച്ച് പൂട്ടാൻ അനുവദിക്കില്ല : വെൽഫെയർ പാർട്ടി

ലപ്പുറം മുൻസിപ്പൽ ബസ് സ്റ്റാൻ്റ് ബിൽഡിംഗിലെ ജനസേവന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന റെയിൽവേ റിസർവേഷൻ കൗണ്ടർ അടച്ചു പൂട്ടൽ ഭീഷണിയിലാണെന്നും രോഗികളും വിദ്യാർഥികളും അതിഥി തൊഴിലാളികളുമുൾപ്പെടെയുള്ള റെയിൽവേ യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായ റിസർവേഷൻ കേന്ദ്രം അടച്ച പൂട്ടാൻ അനുവദിക്കില്ലെന്നും വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം കമ്മിറ്റി. 

മലപ്പുറം: മലപ്പുറം മുൻസിപ്പൽ ബസ് സ്റ്റാൻ്റ് ബിൽഡിംഗിലെ ജനസേവന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന റെയിൽവേ റിസർവേഷൻ കൗണ്ടർ അടച്ചു പൂട്ടൽ ഭീഷണിയിലാണെന്നും രോഗികളും വിദ്യാർഥികളും അതിഥി തൊഴിലാളികളുമുൾപ്പെടെയുള്ള റെയിൽവേ യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായ റിസർവേഷൻ കേന്ദ്രം അടച്ച പൂട്ടാൻ അനുവദിക്കില്ലെന്നും വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം കമ്മിറ്റി. 

സ്ഥിര ജീവക്കാരെ നിയമിക്കാത്തതും ഉദ്യോഗസ്ഥർക്ക് തോന്നിയ പോലെ വ്യവസ്ഥകൾ ഉണ്ടാക്കുന്നതും കേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. എല്ലാ ദിവസവും കേന്ദ്രം തുറന്ന് പ്രവർത്തിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് കെ.എൻ അബ്ദുൽ ജലീൽ അധ്യക്ഷനായിരുന്നു. സെക്രട്ടറി മെഹ്ബൂബ് റഹ്‌മാൻ, ടി അഫ്‌സൽ, സാജിദ പൂക്കോട്ടുർ, രമ്യ രമേശ്, എ സദറുദ്ധീൻ, ശാക്കിർ മോങ്ങം, ജംഷീൽ അബൂബക്കർ, ശുക്കൂർ, ഇബ്‌റാഹിം, പി. പി മുഹമ്മദ്, സുബൈദ വികെ സിയാവുൽ ഹഖ്, അഹ്‌മദ് ശരീഫ് എന്നിവർ സംസാരിച്ചു.
 

facebook twitter