ആലപ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് അപകടം : 18 കാരന് ദാരുണാന്ത്യം

04:35 PM Jul 05, 2025 | Neha Nair

ആലപ്പുഴ: എടത്വായിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചാണ് കോളേജ് വിദ്യാർത്ഥി മരിച്ചത്. എടത്വാ പാലക്കളം പാലത്തിന് സമീപം പുത്തൻപുരയ്ക്കാൽ ജോയിച്ചൻ്റെ മകൻ ലിജുമോൻ (18) ആണ് അപകടത്തിൽ മരിച്ചത്. 

കൂടെ ഉണ്ടായിരുന്ന എടത്വാ പട്ടത്താനം വീട്ടിൽ മെറിക് (18) അതീവ ഗുരുതരാവസ്ഥയിൽ തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. എടത്വാ സെൻ്റ് അലോഷ്യസ് കോളേജ് വിദ്യാർത്ഥികളാണ് ഇരുവരും. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ തലവടി വെള്ളക്കിണറിന് സമീപം ആണ് അപകടം ഉണ്ടായത്.