ആലപ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം

12:35 PM May 14, 2025 | Neha Nair

മാവേലിക്കര: ആലപ്പുഴ മാവേലിക്കരയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മാവേലിക്കര പ്രായിക്കര കുന്നിൽ വീട്ടിൽ കലേഷ് കാർത്തികേയൻ (31) ആണ് അപകടത്തിൽ മരിച്ചത്.

ഉമ്പർനാടുള്ള അമ്മ വീട്ടിൽ നിന്നും പ്രായിക്കരയിലുള്ള വീട്ടിലേക്ക് പോകുകയായിരുന്നു കലേഷ്. ചൊവ്വാഴ്ച പുലർച്ചെ 12.05 ഓടെ കുടുംബ കോടതിയ്ക്ക് സമീപമായിരുന്നു സംഭവം ഉണ്ടായത്.

Trending :

അതേസമയം നിയന്ത്രണം തെറ്റിയ ബൈക്ക് റോഡരികിൽ നിന്ന മരത്തിലിടിച്ച് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കലേഷിനെ ഉടൻ തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.