+

ആലപ്പുഴയിൽ വ്യാജമദ്യം പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തെ ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ ആക്രമിച്ചു

ആക്രമത്തില്‍ പരുക്കേറ്റ എക്‌സൈസ് ഉദ്യോഗസ്ഥനായ നന്ദ ഗോപാലനെ (27) ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബിജെപി കായംകുളം മണ്ഡലം സെക്രട്ടറി പത്തിയൂര്‍ വടശ്ശേരില്‍ ബിനു, ഭാര്യ പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് അംഗമായ ബി ജെ പി അംഗം മോളി വടശ്ശേരി, മകള്‍ പ്രവീണ, മരുമകന്‍ എന്നിവര്‍ക്കെതിരെ കരീലകുളങ്ങര പൊലീസ് കേസെടുത്തു

ആലപ്പുഴ : വ്യാജമദ്യം പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തെ ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ ആക്രമിച്ചു. ആക്രമത്തില്‍ പരുക്കേറ്റ എക്‌സൈസ് ഉദ്യോഗസ്ഥനായ നന്ദ ഗോപാലനെ (27) ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബിജെപി കായംകുളം മണ്ഡലം സെക്രട്ടറി പത്തിയൂര്‍ വടശ്ശേരില്‍ ബിനു, ഭാര്യ പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് അംഗമായ ബി ജെ പി അംഗം മോളി വടശ്ശേരി, മകള്‍ പ്രവീണ, മരുമകന്‍ എന്നിവര്‍ക്കെതിരെ കരീലകുളങ്ങര പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം.

ബിനു നടത്തുന്ന ഹോളി ബ്രിക്സ് കമ്പിനിയോട് ചേര്‍ന്ന കുടുംബവീട്ടില്‍ വ്യാജമദ്യ വില്പന നടക്കുന്നതായുള്ള നിരന്തര പരാതിയെ തുടര്‍ന്നായിരുന്നു കായംകുളം എക്‌സൈസ് സംഘം സ്ഥലത്തെത്തിയത്. എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായ ബിപിന്‍, നന്ദഗോപാല്‍, രഞ്ജിത്ത് എന്നിവയുടെ നേതൃത്വത്തില്‍ വീട്ടില്‍ പരിശോധന നടത്തി വ്യാജമദ്യവുമായി നിരവധി വ്യാജമദ്യ കേസില്‍ പ്രതിയായ പത്തിയൂര്‍ കോട്ടൂര്‍ വടക്കതില്‍ ശശിയെ പിടികൂടുകയും ചെയ്തിരുന്നു. ശശിയുടെ ഒപ്പമുണ്ടായിരുന്ന വ്യാജമദ്യ കേസില്‍ പ്രതികളായ മറ്റുള്ളവര്‍ ഓടി രക്ഷപെടുകയും ചെയ്തിരുന്നു.

പ്രതിയെ കൊണ്ടു പോകാനായി ശ്രമിക്കുന്നതിനിടയിലാണ് ബിനുവിന്റെ നേതൃത്യത്തില്‍ എക്‌സൈസ് സംഘത്തെ ആക്രമിക്കുന്നത്. എക്‌സൈസ് ഉദ്യോഗസ്ഥരെ തടഞ്ഞ് നിര്‍ത്തിയുള്ള അക്രമത്തില്‍ മര്‍ദ്ദനമേറ്റ നന്ദഗോപാല്‍ താഴെ വീഴുകയും ചെയ്തു. സംഭവം അറിഞ്ഞ് എക്‌സൈസൈസ് ഉദ്യോഗസ്ഥരും, കരീലകുളങ്ങരസിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. മര്‍ദ്ദനമേറ്റ നന്ദഗോപാലനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ സമ്മതിക്കാതെ ബിനുവും ഗ്രാമ പഞ്ചായത്ത് അംഗമായ മോളിയുടെയും നേതൃത്വത്തില്‍ എക്‌സൈസൈസ് വാഹനം തടഞ്ഞ് വീണ്ടും പൊലീസിനെയും എക്‌സൈസ് സംഘത്തെയും ആക്രമിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തു.

കൂടുതല്‍ പൊലീസ് എത്തിയാണ് എക്‌സൈസൈസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ എത്തിച്ചത്. എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തതിനാണ് പോലീസ് കേസ്സെടുത്തത്.കടുംബവീട് കേന്ദ്രീകരിച്ച് വ്യാജമദ്യ വില്ലന നടക്കുന്നതായി വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു.
 

Trending :
facebook twitter