തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിന് എതിരെ കേസ് എടുക്കാനുള്ള ശിപാർശയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഈ നാട്ടിൽ എന്താണ് നടക്കുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ മകൾ തന്നെ അഴിമതിയിൽ പ്രതിസ്ഥാനത്ത് വരുമ്പോൾ മറ്റുള്ളവർ വേറെന്ത് ചെയ്യും. കോൺഗ്രസിന്റെ അഴിമതി പഠിച്ച് സിപിഐഎം കോൺഗ്രസിനേക്കാളും മുന്നോട്ട് പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ഇതൊരു രാഷ്ട്രീയ സംസ്‌കാരമായി മാറി. എക്സാലോജിക് വിഷയത്തിൽ പോലും അന്വേഷണം നടക്കുന്നില്ല. രണ്ട് ദിവസം മുമ്പ് ഒരു പ്രിൻസിപ്പൽ സെക്രട്ടറി ഇ ഡി കേസിൽ വന്നു. സ്വർണ്ണക്കടത്തിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു’, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.