ആലപ്പുഴ: ആലപ്പുഴയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റൻ്റ് അറസ്റ്റിൽ. ലൊക്കേഷൻ സ്കെച്ച് നൽകുന്നതിന് 1000 രൂപയാണ് ഇയാൾ കൈക്കൂലിയായി വാങ്ങിയത്. പാതിരപ്പള്ളി വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റൻ്റ് അനീസ് ആണ് വിജിലൻസിന്റെ പിടിയിലായത്. പാതിരപ്പിള്ളി സ്വദേശികളിൽ നിന്നാണ് അനീസ് കൈക്കൂലി വാങ്ങിയത്.