+

കായംകുളത്ത് പെട്രോൾ പമ്പിൽ ഗുണ്ടാ അക്രമം; രണ്ട് ജീവനക്കാർക്ക് പരുക്ക്

കായംകുളം പുത്തൻറോഡ് ജംഗ്‌ഷനിലെ ടി എ പെട്രോൾ പമ്പിലാണ് സംഭവം ഉണ്ടായത്. രാത്രി ഒരു മണിയോടെ എത്തിയ ഒരുകൂട്ടം യുവാക്കൾ 50 രൂപക്ക് പെട്രോൾ ചോദിച്ചു. പെട്രോൾ അടിച്ച ശേഷം പണമില്ലെന്നു പറഞ്ഞു. പിന്നാലെ ജീവനക്കാരുമായി തർക്കം ഉണ്ടാകുകയും മർദിക്കുകയുമായിരുന്നു എന്നാണ് മർദ്ദനമേറ്റ ജീവനക്കാരിൽ ഒരാളായ ഉണ്ണികൃഷ്ണൻ പറയുന്നത്.

ആലപ്പുഴ : കായംകുളത്ത് പെട്രോൾ പമ്പിൽ വെച്ചുണ്ടായ ഗുണ്ടാ ആക്രമണത്തിൽ പമ്പിലെ രണ്ട് ജീവനക്കാർക്ക് ആക്രമണത്തിൽ പരുക്കേറ്റു. കായംകുളം പുത്തൻറോഡ് ജംഗ്‌ഷനിലെ ടി എ പെട്രോൾ പമ്പിലാണ് സംഭവം ഉണ്ടായത്. രാത്രി ഒരു മണിയോടെ എത്തിയ ഒരുകൂട്ടം യുവാക്കൾ 50 രൂപക്ക് പെട്രോൾ ചോദിച്ചു. പെട്രോൾ അടിച്ച ശേഷം പണമില്ലെന്നു പറഞ്ഞു. പിന്നാലെ ജീവനക്കാരുമായി തർക്കം ഉണ്ടാകുകയും മർദിക്കുകയുമായിരുന്നു എന്നാണ് മർദ്ദനമേറ്റ ജീവനക്കാരിൽ ഒരാളായ ഉണ്ണികൃഷ്ണൻ പറയുന്നത്.

ലഹരിക്ക് അടിമയായ ആളുകളാണ് അക്രമം നടത്തിയതെന്ന് പമ്പ് ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റുമായ എ ജെ ഷാജഹാൻ പറഞ്ഞു. പലപ്പോഴും ഇത്തരത്തിൽ പമ്പിൽ ഗുണ്ടകളുടെ ഭീഷണി ഉണ്ടായിട്ടുണ്ടെന്ന് ജീവനക്കാർ പറയുന്നു. സംഭവത്തിൽ കായംകുളം പോലീസ് അന്വഷണം ആരംഭിച്ചു.
 

facebook twitter