ആലപ്പുഴ :ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്ന കേരളാ ചിക്കന്‍ പദ്ധതിയുടെ ഭാഗമായി മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ബിരുദം അല്ലെങ്കിൽ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എം ബി എ (മാര്‍ക്കറ്റിംഗ്) ആണ് വിദ്യാഭ്യാസ യോഗ്യത. കൂടാതെ രണ്ടു വര്‍ഷത്തെ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തി പരിചയവും അപേക്ഷിക്കുന്നവർക്ക് നിര്‍ബന്ധമാണ്.
പ്രായപരിധി 2025 മേയ് ഒന്നിന് 30 വയസ്സ് കവിയാന്‍ പാടില്ല. 20000 രൂപയാണ് പ്രതിമാസ ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. ഒറ്റ ഒഴിവാണ് ഉള്ളത്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
യോഗ്യരായവര്‍ വെള്ളപേപ്പറിലെ അപേക്ഷയോടൊപ്പം ബയോഡേറ്റ, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി മേയ് 21ന് വൈകുന്നേരം അഞ്ചു മണിക്കുള്ളില്‍ ആലപ്പുഴ ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്ന കവറിന് മുകളില്‍ കെ ബി എഫ് പി സി എല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഒഴിവിലേക്കുള്ള അപേക്ഷ എന്നും എഴുതിയിരിക്കണം. അപേക്ഷകള്‍ അയക്കേണ്ട മേല്‍വിലാസം : ജില്ലാ മിഷന്‍ കോഡിനേറ്റര്‍, കുടുംബശ്രീ, വലിയകുളം, ആലപ്പുഴ – 688001. ഫോണ്‍: 0477