+

കേരളത്തിലെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെൻഷൻക്കാര്‍ക്കും ശമ്ബളവും പെൻഷനും നേരത്തെ ലഭിക്കും

ഓണം' ഉത്സവം കണക്കിലെടുത്ത്, കേരള സംസ്ഥാനത്തെ എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും ശമ്ബളവും പെൻഷൻക്കാരുടെ പെൻഷനും കേരളത്തിലെ ഡിഫൻസ് മേഖലയിലെ ഇൻഡസ്ട്രിയല്‍ വിഭാഗം ജീവനക്കാർക്കു ഉള്‍പ്പെടെ ശമ്ബളം ഓഗസ്റ്റ് 25 നു നല്‍കണം എന്ന് ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം പി ബഹു പ്രതിരോധ മന്ത്രിക്കു കത്ത് അയച്ചിരുന്നു.

ഓണം' ഉത്സവം കണക്കിലെടുത്ത്, കേരള സംസ്ഥാനത്തെ എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും ശമ്ബളവും പെൻഷൻക്കാരുടെ പെൻഷനും കേരളത്തിലെ ഡിഫൻസ് മേഖലയിലെ ഇൻഡസ്ട്രിയല്‍ വിഭാഗം ജീവനക്കാർക്കു ഉള്‍പ്പെടെ ശമ്ബളം ഓഗസ്റ്റ് 25 നു നല്‍കണം എന്ന് ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം പി ബഹു പ്രതിരോധ മന്ത്രിക്കു കത്ത് അയച്ചിരുന്നു.ഇതിനെ തുടർന്നാണ് കേന്ദ്രസർക്കാർ 21/08/2025 ലെ ഉത്തരവ് പ്രകാരം കേരളത്തിലെ എല്ലാ കേന്ദ്രസർക്കാർ ജീവനക്കാരാക്കും ശമ്ബളവും പെൻഷനും ഓഗസ്റ്റ് 25 തന്നെ നല്‍കാൻ ഉത്തരവായത്.

കേരള സംസ്ഥാനത്ത് സേവനമനുഷ്ഠിക്കുന്ന കേന്ദ്ര സർക്കാർ വ്യവസായ ജീവനക്കാരുടെ വേതനം മുകളില്‍ നല്‍കിയിരിക്കുന്ന തീയതി പ്രകാരം മുൻകൂറായി വിതരണം ചെയ്യണം എന്ന് ഉത്തരവില്‍ എടുത്തു പരാമർശിച്ചിട്ടുണ്ട്. ഡിഫൻസിലെ ഇൻഡസ്ട്രിയല്‍ വിഭാഗം ജീവനക്കാർക്ക് 5 എം തിയതി മുതല്‍ ആണ് ശമ്ബളം ലഭിക്കാറ്. ഓണം കഴിഞ്ഞു ശമ്ബളം ലഭിക്കുന്ന സാഹചര്യം ഒഴിവാക്കണം എന്ന് അഭ്യർഥിച്ചു ശ്രീ ജോണ്‍ ബ്രിട്ടാസ് എം പി നടത്തിയ ഇടപെടല്‍ ആണ് ഇപ്പോള്‍ കേരളത്തിലെ കേന്ദ്രസർക്കാർ ജീവനക്കാർക്കു അശ്വസമായത്.ഓണത്തിന് ശമ്ബളം നേരത്തെ ലഭ്യമാക്കാൻ കോണ്‍ഫെഡറേഷൻ ഓഫ് സെൻട്രല്‍ ഗവണ്‍മെറന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് സംസ്ഥാന കമ്മിറ്റി ജോണ്‍ ബ്രിട്ടാസ് എംപി യോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏറെ അസ്വസ്കാരമായ ഉത്തരവാണ് ലഭിച്ചത് എന്ന് കോണ്‍ഫെഡറേഷൻ സംസ്ഥാനകമ്മിറ്റി പ്രസ്താവനയുടെ അറിയിച്ചു.

Trending :
facebook twitter