പത്ര വിൽപനക്കാരുടെ അഖിലേന്ത്യ സമ്മേളനം 16 മുതൽ

10:10 AM Aug 15, 2025 |


മ​ല​പ്പു​റം : പ​ത്ര​വി​ൽ​പ​ന​ക്കാ​രു​ടെ അ​ഖി​ലേ​ന്ത്യ സ​മ്മേ​ള​നം ആ​ഗ​സ്റ്റ് 16, 17 തീ​യ​തി​ക​ളി​ൽ ഝാ​ർ​ഖ​ണ്ഡ് സി​ക്കി​ദി​ഹി​ലെ ഹി​രാ​ക് റോ​ഡി​ലു​ള്ള ബു​ദ്ധ ലോ​ണി​ൽ ന​ട​ക്കും. 22 സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.

16ന് ​രാ​വി​ലെ 11ന് ​ഹ​ബ് ഇ​ന്ത്യ റി​യാ​ലി​റ്റി​യി​ലെ പ​ങ്ക​ജ് കു​മാ​റും കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ര​ൺ​വി​ജ​യ് സി​ങ്ങും ഉ​ദ്ഘാ​ട​നം ചെ​യ്യും. 17ന് ​വി​ത​ര​ണ​ക്കാ​രു​ടെ അ​നു​മോ​ദ​ന റാ​ലി ന​ട​ക്കും. പി.​കെ. സ​ത്താ​ർ, ചേ​ക്കു ക​രി​പ്പൂ​ർ, സി. ​അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​രാ​ണ് സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ.