+

കൊല്ലത്ത് ഓട്ടോയിലേക്ക് ലോറി പാഞ്ഞുകയറി രണ്ട് മരണം

ആയൂരില്‍ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയൂര്‍ സ്വദേശി സുല്‍ഫിക്കര്‍, യാത്രക്കാരിയായ ആയൂര്‍ സ്വദേശി രതി എന്നിവരാണ് മരിച്ചത്. രതിയുടെ ഭര്‍ത്താവ് സുരേഷ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. വെള്ളിയാഴ്ച കാലത്താണ് സംഭവം.

കൊല്ലം: ആയൂരില്‍ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയൂര്‍ സ്വദേശി സുല്‍ഫിക്കര്‍, യാത്രക്കാരിയായ ആയൂര്‍ സ്വദേശി രതി എന്നിവരാണ് മരിച്ചത്. രതിയുടെ ഭര്‍ത്താവ് സുരേഷ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. വെള്ളിയാഴ്ച കാലത്താണ് സംഭവം.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായി. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരും അഗ്നിരക്ഷാ സേനയും പോലീസും ചേര്‍ന്ന് ഓട്ടോ വെട്ടിപ്പൊളിച്ചാണ് രതിയെയും സുരേഷിനെയും പുറത്തെടുത്തത്. ഓട്ടോ ഡ്രൈവര്‍ സുല്‍ഫിക്കര്‍ തത്ക്ഷണം മരിച്ചു. 

facebook twitter