പ്രയാഗ് രാജ്: അറസ്റ്റിന് കാരണം അറിയിക്കൽ ഭരണഘടനയിലെ 22(1) വകുപ്പ് പ്രകാരം അവകാശമാണെന്നും അറിയിക്കാതിരുന്നാൽ ജാമ്യം അനുവദിക്കാനുള്ള കാരണമായി മാറുമെന്നും അലഹാബാദ് ഹൈകോടതി വിധി. നിയമപരമായ മറ്റു തടസ്സങ്ങളുണ്ടെങ്കിലും ജാമ്യം അനുവദിക്കും. ഹരജിക്കാരനെതിരെ രാംപൂർ മജിസ്ട്രേറ്റ് ഡിസംബർ 25ന് പുറപ്പെടുവിച്ച റിമാൻഡ് ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു.
ജസ്റ്റിസുമാരായ മഹേഷ് ചന്ദ്ര ത്രിപാഠി, പ്രശാന്ത് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. അറസ്റ്റിലായ ആൾക്ക് വ്യക്തമാകുംവിധം അറസ്റ്റിന് കാരണങ്ങൾ വിശദമായി അറിയിക്കണം. അയാൾaഷയിലായിരിക്കണം അത്. കേസിൽ പ്രതിചേർക്കപ്പെട്ട മഞ്ജിത് സിങ്ങിനെ ഡിസംബർ 26ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.